റഷ്യ, ഖത്തർ ലോകകപ്പുകൾ അനുവദിക്കാൻ ഫിഫ കൈക്കൂലി വാങ്ങി, തെളിവുകളുമായി അമേരിക്കൻ അന്വേഷണസംഘം

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (14:46 IST)
2018ൽ റഷ്യക്കും 2022ൽ ഖത്തറിനും ലോകകപ്പ് അനുവദിക്കുന്നതിനായി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയതായി അമേരിക്കൻ അന്വേഷണസംഘം. ഇതിനെ പറ്റിയുള്ള തെളിവുകൾ അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

അഞ്ചുവര്‍ഷം മുമ്പ്, ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് ഫിഫാ പ്രസിഡന്റ് രാജിവെച്ചത്. തുടർന്നാണ് നിലവിലെ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ സ്ഥാനമേറ്റത്. അതിന്റേ തുടർച്ചയായ അന്വേഷണത്തിലാണ് പുതിയ തെളിവുകൾ കണ്ടെത്തിയറ്റ്.

2010-ലെ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് 2018 ലോകകപ്പ് റഷ്യക്കും 2022 ലോകകപ്പ് ഖത്തറിനും അനുവദിച്ചത്.കമ്മിറ്റിയിലെ ഭൂരിഭാഗവും ഇതിനായി കൈക്കൂലി കൈപ്പറ്റിയെന്ന് അന്വേഷണസംഘം പറയുന്നു.2018, 2022 ലോകകപ്പുകളുടെ സംപ്രേഷണാവകാശം ലേലം ചെയ്യുന്നതിന്റെ രഹസ്യങ്ങള്‍ അറിയുന്നതിനായി ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :