കൊവിഡ് 19: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റിവെച്ചു

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (12:50 IST)
കൊവിഡ് ഭീഷണിയെ തുടർന്ന് ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂർണമെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നത്.16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ എന്ന നിലയിൽ ഇന്ത്യക്കും കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഇന്ത്യ അണ്ടർ 17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. കോസ്റ്റാറിക്കയിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിവെച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :