ചെൽസിയുടെ ഇതിഹാസ ഗോളി പീറ്റർ ബൊനാറ്റി വിടവാങ്ങി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (12:25 IST)
ചെൽസിയുടെ ഇതിഹാസ ഗോൾകീപ്പിങ്ങ് താരമായിരുന്ന പീറ്റർ ബൊനെറ്റി അന്തരിച്ചു. 78 വയസ്സായിരുന്നു.ദീർഘകാലമായി അസുഖബാധിതനായിരുന്ന മുന്‍താരം വിടവാങ്ങിയതായി ചെല്‍സി ക്ലബാണ് ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്.അവിശ്വസനീയമായ രീതിയിൽ 729 മത്സരങ്ങൾ വലകാത്ത വിസ്‌മയ ഗോളിയുടെ വേർപ്പാട് ഏറെ സങ്കടത്തോടെ അറിയിക്കുന്നു എന്നതായിരുന്നു ചെൽസിയുടെ ട്വീറ്റ്.

രണ്ട് പതിറ്റാണ്ടോളം നീലപ്പടയുടെ കുപ്പായമണിഞ്ഞ താരമാണ് പീറ്റർ ബൊനെറ്റി. ഗോൾ ബാറിന് കീഴിൽ ദ ക്യാറ്റ് എന്നായിരുന്നു ബൊനെറ്റിയുടെ വിശേഷണം.ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ഏഴ് തവണ മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ജഴ്സി അണിയാൻ ബൊനെറ്റിക്ക് അവസരം ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :