കൊവിഡ് 19 രോഗബാധിതരുടെ സ്രവ സാംപിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടന്നു, മീററ്റ് രോഗവ്യാപന ഭീതിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 30 മെയ് 2020 (16:16 IST)
കൊബിവ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ രക്ത സാംപിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടന്നു. ഉത്തർപ്രദേശിലെ മീററ്റിലുള്ള മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്. ഇതോടെ മീററ്റ് എന്ന പ്രദേശമാകെ രോഗവ്യാപനത്തിന്റെ ഭീതിയിലാണ്. ഹോളിവുഡ് സിനിമയായ പ്ലാനറ്റ് ഓഫ് ദ് എയ്പ്സ് സിനിമയിലേതിന് സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള നാലുപേരുടെ രക്ത സാംപിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടക്കുകയായിരുന്നു എന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥനായ എസ് കെ ഗാർഗ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ട്യൂബുകളിൽനിന്നും രക്തം പുറത്തുവീണിട്ടുണ്ടോ എന്നത് വ്യക്തമല്ല എന്നും ആശുപത്രി അധികൃത പറയുന്നു. കറങ്ങുകൾ രോഗം പരത്തുമോ എന്നും ആശങ്കയുണ്ട്. എന്നാൽ കുരങ്ങളെ വൈറസ് ബാധിയ്ക്കുമോ എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :