കോട്ടയം|
ജോര്‍ജി സാം|
Last Modified വെള്ളി, 29 മെയ് 2020 (08:14 IST)
കൊവിഡ് 19 സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ജോഷിയുടെ മരണം സംഭവിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ ജോഷിയെ ഈ മാസം 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോഷിക്ക് പ്രമേഹരോഗമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. തെലങ്കാന സ്വദേശി അഞ്ചയ്യ എന്ന ആള്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍ വച്ച് മരിച്ചിരുന്നു.
തെലങ്കാനയിലേക്ക് പോകാനായി ഈ മാസം 22ന് രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ച ഇയാളും കുടുംബവും ട്രെയിൻ മാറിക്കയറിയാണ് കേരളത്തിൽ എത്തിയത്.
അതേസമയം വ്യാഴാഴ്‌ച സംസ്ഥാനത്ത് 84 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരൊഴികെ 79 പേരും സംസ്ഥാനത്തിന്റെ പുറത്തുനിന്നും വന്നവരാണ്.