കൊവിഡ് 19: മാളുകളിൽ നിന്നും പ്രമുഖ ബ്രാൻഡുകൾ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്‌ക്ക് മാറുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 28 മെയ് 2020 (14:03 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുമാസത്തിലേറെയായി മാളുകൾ അടച്ചിട്ടതോടെ ഷോപ്പിങ് മാളുകളിൽ നിന്നും പ്രമുഖ ബ്രാൻഡുകൾ ചെറുകിട വ്യാപാരകേന്ദ്രങ്ങളിലേക്ക് മാറുന്നു.പ്രമുഖ ഭക്ഷണ ബ്രാൻഡായ മക്‌ഡൊണാൾഡ്‌സ് ആണ് ആദ്യമായി പടിയിറങ്ങുന്നത്.

സമൂഹ വ്യാപനസാധ്യത മാളുകൾ പോലെ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ആയതിനാൽ സർക്കാറുകൾ മാളുകൾ തുറക്കാൻ സാധ്യതയില്ലാത്തതും തീരുമാനത്തിന് കാരണമാണ്.അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഇടങ്ങളിൽ വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :