അനുബന്ധ വാര്‍ത്തകള്‍
- പിറന്നാൾ ദിനത്തിൽ സസ്പെൻസുമായി ദിലീപ് എത്തി; ഞെട്ടിത്തരിച്ച് ആരാധിക
- 'ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ'; നടൻ അല്ലു അപ്പു
- മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതി!
- ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ലിബർട്ടി ബഷീര്‍ രംഗത്ത്
- മീനൂട്ടിയുടെ പേരിന് മുന്നിൽ മിസ്റ്ററോ മിസ്സിസോ ആയിരിക്കില്ല: മനസ് തുറന്ന് ദിലീപ്
അച്ഛനെ അനുകരിച്ച് മീനൂട്ടി; ഡബ്‌സ്‌മാഷ് വീഡിയോ വൈറലാകുന്നു
മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വീഡിയോ വൈറലാകുന്നു
ദിലീപ്-മഞ്ജു വാരിയർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വൈറലാകുന്നു. ദിലീപിന്റെ കിംഗ് ലയർ, കല്യാണരാമൻ, മൈ ബോസ് എന്നീ സിനിമകളിലെയും ദുൽഖറിന്റെ ബാംഗ്ലൂർ ഡെയ്‌സിലെ ഡയലോഗുമാണ് ഡബ്‌സ്‌മാഷിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മീനാക്ഷിയുടെ ഫിലിമിലേക്കുള്ള പ്രവേശനത്തിന് തുടക്കമാണോ ഈ ഡബ്‌സ്‌മാഷെന്നാണ് ആരാധകരുടെ സംശയം. പ താരങ്ങളുടെയും മക്കൾ സിനിമയിൽ എത്തിയതുപോലെ മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്രയ്‌ക്ക് സജീവമല്ല. ദിലീപ്-കാവ്യ വിവാഹത്തിനാണ് പലരും മീനാക്ഷിയെ കാണുന്നതുതന്നെ. അതുകൊണ്ടുതന്നെ ഈ വീഡിയോ പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മകൾക്ക് ഡോക്‌ടറാകാനാണ് താൽപ്പര്യമെന്ന് ദിലീപ് നേരത്തെ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. നേരത്തെ മീനാക്ഷി പാട്ട് പാടുന്ന വീഡിയോ വൈറലായിരുന്നു.