മോഹന്‍ലാലും രഞ്ജിത്തും ചേരുമ്പോള്‍ മലയാളികള്‍ ഒരുപാട് പ്രതീക്ഷിക്കും. പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് എപ്പോഴും ലഭിക്കുക. ബിലാത്തിക്കഥ എന്ന ചിത്രത്തിനായി മോഹന്‍ലാലും രഞ്ജിത്തും വീണ്ടും കൈകോര്‍ക്കുന്നു എന്ന് കേട്ടപ്പോഴും മലയാളികള്‍ ഒത്തിരി സന്തോഷിച്ചതാണ്. എന്നാല്‍ ബിലാത്തിക്കഥ ഉപേക്ഷിച്ചു എന്നതാണ് മലയാള സിനിമയിലെ പുതിയ ചര്‍ച്ചാവിഷയം. മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റാണ് ഈ സിനിമയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പടം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രൊജക്ടുതന്നെ വേണ്ടെന്നുവച്ചിരിക്കുന്നത്....