കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കും, തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: ഖുഷ്ബു

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (09:34 IST)
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാകും എന്ന് നടിയും ബിജെപി വക്താവുമായ ഖുഷ്ബു. തമിഴ്‌നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം അധികാരത്തിൽ എത്തും എന്നും ഖുഷ്ബു പറഞ്ഞു. ബിജെപി ഇതിനോടകം തന്നെ കേരളത്തിൽ ശക്തി തെളിയിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും. തമിഴ്‌നാട്ടിലും ബിജെപി വലിയ വിജയം നേടും. 2021ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിൽ ഉണ്ടാകും എന്നും ഖുഷ്ബു പറഞ്ഞു. കെ സുരേന്ദ്രൻ നയിയ്ക്കുന്ന വിജയയാത്രയിൽ പാലക്കാടുവച്ച് ഖുഷ്ബു പങ്കെടുത്തിരുന്നു
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺഗ്രസ്സിൽനിന്നും രാജിവച്ച് ഖുഷ്ബു ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ വിമർശകയായിരുന്ന ഖുഷ്ബു ബിജെപിയിൽ ചേർന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :