പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ഭാരപരിശോധന; അടുത്ത ആഴ്ച തുറന്നുകൊടുത്തേയ്ക്കും

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (08:03 IST)
കൊച്ചി: പുനർ‌ നിർമ്മാണം നടക്കുന്ന കൊച്ചി പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ആരംഭിയ്ക്കും. രണ്ട് സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി പാലത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിയ്ക്കും. അനുവദനീയമായ പരിധിക്കുള്ളിലുള്ള മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നത് എങ്കിൽ ഭാര പരിശോധന വിജയമാകും. മാർച്ച് നാലോടെ ഭാരപരിശോധന റിപ്പോർട്ട് സർക്കാരിന് ലഭിയ്ക്കും എന്നാണ് വിവരം. പാലത്തിലെ ടാറിങ് ജോലികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി, ലൈൻ മാർക്കിങ്ങാണ് ഇനി ബാക്കിയുള്ളത്. ശേഷിയ്ക്കുന്ന പണികൾ പൂർത്തിയാക്കി. മാർച്ച് അഞ്ചോടെ പാലം സർക്കാരിന് കൈമാറിയേക്കും. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങോടെ പാലം തുറന്നുകൊടുക്കാൻ സർക്കാരിന് സാധിയ്ക്കില്ല. അതിനാൽ പ്രത്യേക അനുമതി വാങ്ങി ചടങ്ങുകളില്ലാതെ പാലം തുറന്നുകൊടുത്തേയ്ക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :