തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയും ഇന്ധന വില വർധന

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (07:20 IST)
തിരുവനന്തപുരം: ഇന്ധനന വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വനന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധന എന്നത് ശ്രദ്ദേയമാണ്. പെട്രോളിന് 25 പൈസയും, ഡീസലിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില ഇതിനോടകം തന്നെ 93 കടന്നു. 93 രൂപ 33 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 87 രൂപ 53പൈസ നൽകണം. കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ് ഡീസലിന് 85 രൂപ 92 പൈസ നൽകണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ വില 100 കടന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില വർധന വലിയ പ്രചരണ വിഷയമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :