ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തർ സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിയ്ക്കും

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (08:42 IST)
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ പൊങ്കാല ക്ഷേത്രത്തിൽ ചടങ്ങുകളായി മാത്രം നടത്തും. ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്. ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാല അർപ്പിയ്ക്കാം. രാവിലെ 10.50ന് ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ പകർന്ന ശേഷം പണ്ടാര അടുപ്പിൽ അഗ്നി തെളിയിയ്ക്കും. വൈകിട്ട് 3.40ന് ഉച്ച പൂജയ്ക്ക് ശേഷം പൊങ്കാല വിവേദ്യം അർപ്പിയ്ക്കും. രാത്രി 7.30ന് പുറത്തെഴുന്നള്ളത്തും 11 മണിയ്ക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. എന്നാൽ വിഗ്രഹത്തിന് വരവേൽപ്പോ, തട്ടം നിവേദ്യമോ ഉണ്ടായിരിയ്ക്കില്ല. പൊതു സ്ഥലത്ത് പൊങ്കല അർപ്പണം നടത്തരുത് എന്ന് ജില്ലാ ഭരണംകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :