ബാഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുറയും; വിമാന കമ്പനികൾക്ക് അനുമതി നൽകി ഡിജിസിഎ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (07:46 IST)
ഡൽഹി: ലഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിയ്ക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കി. ചെക് ഇൻ ബാഗേജായി 15 കിലോ വരെ കൊണ്ടുപോകാൻ അനുവാദമുണ്ട്. ഇതിനുകൂടി ചേർത്താണ് നിലവിൽ ടിക്കറ്റിന്റെ പണം ഈടാക്കുന്നത്. ബാഗേജുകൾ കൊണ്ടുപോയില്ലെങ്കിലും നിലവിൽ ഈ ചർജ് ഈടാക്കുന്നുണ്ട്. ഇതിനാണ് മാറ്റം വരുന്നത്. ക്യാബിൻ ബാഗുമായി മാത്രമോ ബാഗേജ് ഇല്ലാതെയോ യാത്ര ചെയ്യുന്നവർക്ക് ഇനി ഇളവ് ലഭിയ്ക്കും. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ക്യാബിൻ ബാഗിന്റെ തൂക്കം നൽകേണ്ടിവരും. ക്യാബിൻ ബാഗേജായി ഏഴു കിലോ വരെ കൊണ്ടുപോകാം. ഡിജിസിഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ അധികം വൈകാതെ പ്രസിദ്ധീകരിച്ചേയ്ക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :