വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 27 ഡിസംബര്‍ 2020 (15:36 IST)
കിഴക്കൻ ലഡാക്കിൽ കടന്നുകയറിയും, സിന്ധ് പ്രവശ്യയിൽ പാകിസ്ഥാനപ്പം ചേർന്നുള്ള സൈനികാഭ്യാസത്തിനും അതേ നാണയത്തില് മറുപടി നൽകി ഇന്ത്യ. ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന ദക്ഷിണ ചൈന കടലിൽ വിയറ്റ്നാമുമായി ചേർന്ന് അപ്രതീക്ഷിതമായി നാവികഭ്യാസം നടത്തിയാണ് ഇന്ത്യയുടെ മറുപടി. വിയറ്റ്നാം പീപ്പിൾസ് നേവിയുമായി ചേർന്ന് പാസേജ് അഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. ഇന്നലെ ആരംഭിച്ച അഭ്യാസം ഇന്നും തുടരുന്നുണ്ട്.
ദക്ഷിണ ചൈന കടലിൽ വിയറ്റ്‌നാമുമായി ചൈനയ്ക്ക് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട് എന്നതും പ്രധാനമാണ്. മധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഐഎന്‍എസ് കില്‍ട്ടാനാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസമെന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും ചൈനയ്ക്കുള്ള ശക്തമായ മറുപടി തന്നെയാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം ഭരണാധികാരിയുമായി ചർച്ച നടത്തിയിരുന്നു. \