ജയിലിൽ സ്വകാര്യ സന്ദർശനത്തിന് ഭാര്യ എത്തിയില്ല, ലിംഗം മുറിച്ചുമാറ്റി തടവുകാരന്റെ പ്രതിഷേധം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 ഡിസം‌ബര്‍ 2020 (15:01 IST)
ക്രിസ്തുമസ് രാവിൽ ജയിലിൽ അനുവദിച്ച സ്വകാര്യ സന്ദർശനത്തിന് ഭാര്യ എത്താത്തതിനെ തുടർന്ന് ലിംഗം മുറിച്ചുമാറ്റി പ്രതിഷേധിച്ച് തടവുകാരൻ. സൗത്ത് വെസ്റ്റ് സ്പെയിനിലെ പ്യൂര്‍ട്ടോ ഡി സാന്റയിലുള്ള ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവിടെ ചില പ്രത്യേക അവസരങ്ങളിൽ തടവുകാരുടെ പങ്കാളികൾക്ക് കോൺജുഗൽ വിസിറ്റ് നടത്താം. പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങൾ ചിലവഴിയ്ക്കുന്നതിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും തടവുകാർക്ക് പ്രത്യേകമായി അനിവദിയ്ക്കുന്ന സമയമാണിത്.

ക്രിസ്തുമസ് ദിനത്തിൽ കോൺജുഗൽ വിസിറ്റിന് അനുവാദമുണ്ട്. എന്നാൽ ഭാര്യ ഈ അവസരത്തിന് വിസമ്മതിച്ചു എന്ന് അറിഞ്ഞതോടെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു എന്ന് ബ്രീട്ടീഷ് മാധ്യമമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലാണ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തടവുകാരനെ ഉടൻ തന്നെ ജെയിലിലെ ഹെൽത്ത് സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :