അനിലിനൊപ്പം പകർത്തിയ അവസാന ചിത്രങ്ങൾ പങ്കുവച്ച് ജോജു ജോർജ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 ഡിസം‌ബര്‍ 2020 (14:41 IST)
അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിച്ച വാർത്തയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ മരണം. അനിലിനൊപ്പം ചിത്രീകരണം നടത്തുകയായിരന്ന സഹപ്രവർത്തകർക്ക് വിശ്വസിയ്ക്കാനാവാത്ത വാർത്തയായിരുന്നു വന്നത്. താരങ്ങളുടെ പ്രതികരണങ്ങളിൽ അത് പ്രകടനമായിരുന്നു. രണ്ട് ദിവസം മുൻപ് വരെ ഞങ്ങൾ ഒന്നച്ചഭിനയിച്ചതാണ് എന്നായിരുന്നു ഇന്ദ്രജിത്തിന്റെ കുറിപ്പ്

ഇപ്പോഴിതാ ചിത്രീകരണത്തിനിടെ അനിലിനൊപ്പൽ അവസാനം പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുകയാണ് ജോജു ജോർജ്. ഒരു വാക്കുപോലും കുറിയ്ക്കാതെയാണ് അനിലിനൊപ്പമുള്ള ചിത്രങ്ങൾ ജോജു പങ്കുവച്ചത്. ജോജുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ മലങ്കര ജലാശയത്തിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :