വിദേശത്ത് പോകാൻ മകൾ തടസം: ഉറക്ക ഗുളിക നൽകി മകളെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച വനിതാ ഡോക്ടർ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 ഡിസം‌ബര്‍ 2020 (12:56 IST)
തിരുപ്പൂര്‍: സ്വന്തം മകളെ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം വഴിയോരത്തെ മാലിന്യ കൂമ്പരത്തിൽ ഉപേക്ഷിച്ച വനിതാ ഡോക്ടർ അറസ്റ്റിൽ. അവിനാശി തണ്ടുകാൻ പാളയത്താണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. വിദേശത്തുപോകാൻ മകൾ തടസമായതോടെയാണ് യുവതി മകളെ ഉപേക്ഷിച്ചത്. സംഭവത്തിൽ 39 കാരിയായ ശൈലജയെ പൊലീസ് ആറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ മർദ്ദിയ്ക്കുന്നത് കണ്ടതോടെ സമിപത്തെ മാലിന്യ കൂമ്പാരത്തിലേയ്ക്ക് മകളെ തള്ളിയിട്ട ശേഷം സ്ത്രീ കാറിൽ കടക്കുകയായിരുന്നു.

പ്രദേശവാസികളാണ് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ തിരുപ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്, വിദഗ്ധ പരിശോധനയ്ക്കായി പെൺകുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഭർത്താവ് തന്നെയും മകളെയും ഉപേക്ഷിച്ചു എന്നും വിദേശത്തുപോകാൻ മകൾ തടസമാകും എന്ന് കരുതിയാണ് ഉറക്ക ഗുളിക നൽകി മകളെ ഉപേക്ഷിച്ചത് എന്നുമാണ് യുവതി മൊഴി നൽകിയിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :