വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 27 ഡിസംബര്‍ 2020 (14:20 IST)
നായകൻ രഹാനെയുടെ സെഞ്ചറി പ്രകടനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ലീഡ്. രണ്ടാം ദിനം കളി അവസാനിയ്ക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 277 എന്ന നിലയിലാണ്. ആദ്യദിനം ഓസ്ട്രേലിയയെ 195 റൺസിന് ഒതുക്കി ഇന്ത്യ കികച്ച കളി പുറത്തെടുത്തിരുന്നു. 82 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 200 പന്തുകളീൽ നിന്നും 104 റൺസ് എടുത്ത രഹാനെയ്ക്ക് മികച്ച പിന്തുണയുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ. 104 പന്തിൽനിന്നും 40 റൺസാണ് ജഡേജ നേടിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിവസം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 65 പന്തിൽ 44 റൺസ് എന്ന നിലയിൽ ശുഭ്മാൻ ഗിൽ മികച്ച തുടക്കം തന്നെ നൽകി. ഗില്ലും പൂജാരയും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് രഹാനെയും ഹനുമ വിഹാരിയും ചേർന്ന് 50 റൺസും കൂട്ടിച്ചേർത്തു. ഋഷഭ് പന്ത് 40 പന്തിൽനിന്നും 29 റൺസെടുത്ത് മടങ്ങി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.