അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി
- അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്, ഞാനതേ ചെയ്തുള്ളു: മഞ്ജു വാര്യർ
- ജലനിരപ്പ് ഉയരുന്നു; വേണ്ടിവന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കും, യുദ്ധ കാലാടിസ്ഥാനത്തില്‍ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
- ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി
- ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2393.78 അടിയായി. രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാനിർദ്ദേശം നല്‍കും. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപു തുറക്കുമെന്നും റിസ്ക് എടുക്കാൻ വൈദ്യുത വകുപ്പ് തയാറല്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
ഓറഞ്ച് അലർട്ട് നൽകുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപായി ഡാം തുറക്കാനാണ് തീരുമാനം. നീരൊഴുക്ക് കൂടിയാൻ ഡാം തുറക്കുകമാത്രമേ പോംവഴിയുള്ളൂ. 2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.