1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. groom eloped from wedding venue

'കോട്ട്' വില്ലനായി, കല്ല്യാണ ദിവസം വരൻ മുങ്ങി!

'കോട്ട്' വില്ലനായി, കല്ല്യാണ ദിവസം വരൻ മുങ്ങി!

കോട്ട്
നിശ്ചയിച്ച് ഉറപ്പിച്ചുവെച്ച വിവാഹം മുടങ്ങാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട, പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ. കേട്ടാൽ വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്കായിരിക്കും ചില വിവാഹങ്ങൾ മുടങ്ങിപ്പോകുന്നത്. കാസർക്കോട്ട് കുമ്പളയിലും സംഭവിച്ചത് അതുതന്നെയാണ്.
 
വിവാഹം മുടങ്ങിയത് ഒരു കോട്ടിന്റെ പേരിൽ. കേട്ടവർ ഒന്നു ഞെട്ടും പക്ഷേ കോട്ടിട്ട് ഇരിക്കാൻ മടിയായതിനെത്തുടർന്ന് വിവാഹ സ്ഥലത്തുനിന്ന് വരൻ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കോട്ടിട്ട് ഇരിക്കാൻ മടിയാണെന്ന് രാവിലെ മുതൽ വരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ അത് ആരും കാര്യമാക്കിയിരുന്നില്ല.
 
ക്ഷണിക്കപ്പെട്ടവരെല്ലാം വിവാഹ ഹാളില്‍ എത്തി കൊണ്ടിരിക്കുമ്പോഴാണ് വരനെ കാണാനില്ലെന്ന് അറിഞ്ഞത്. സംഭവം വധുവിന്റെ വീട്ടുകാർക്കും നാട്ടുകാർക്കും മാത്രമല്ല അടിയായത് വരന്റെ വീട്ടുകാർക്കും കനത്ത അടിയായിരുന്നു. തുടര്‍ന്ന് വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തിരച്ചില്‍ നടത്തി. അതേസമയം, വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് കുമ്പള പൊലീസ് പറയുന്നത്.
About Writer
Rijisha M.