1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Director Thampi Kannanthanam passed away today

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ തമ്പി കണ്ണന്താനം

മോഹൻലാൽ
1986 വരെ ഒരു അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതു സ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ മോഹന്‍ലാലിനെ വാഴിച്ചു. അതിന് കാരണക്കാരൻ ആയതോ? സംവിധായകൻ തമ്പി കണ്ണന്താനം.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചു. സിഡ്നി ഷെല്‍ഡന്‍ രചിച്ച ‘റേജ് ഓഫ് എയ്ഞ്ചല്‍‌സ്’. ഇതു വായിച്ചു തീര്‍ത്ത ഉടനെ ഡെന്നിസ് തീരുമാനിച്ചു - “ഈ നോവല്‍ അടിസ്ഥാനമാക്കി ഒരു സിനിമ രചിക്കുക തന്നെ”.
 
ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 1986 ജൂലൈ 16ന് ആ ചിത്രം പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാലും സുരേഷ്ഗോപിയും രതീഷും അംബികയും അഭിനയിച്ച ആ സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
 
ആ ചിത്രത്തിന്‍റെ മഹാവിജയത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി. റിലീസിങ് ദിവസത്തെ നൂൺഷോ കഴിഞ്ഞപ്പോൾ തന്നെ മോഹൻലാൽ സൂപ്പർസ്റ്റാർ ആയി. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് മോഹൻലാൽ സൂപ്പർതാരമായതെന്ന് തമ്പി കണ്ണന്താനം തന്നെ പറഞ്ഞിട്ടുണ്ട്.
About Writer
അപർണ
അടുത്ത ലേഖനം
'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, ഒരുമിച്ച് മതി, രണ്ടു പേർക്കും കൊതി മാറിയിട്ടില്ല'