ആദ്യം മുതൽ അവസാനം വരെ കരച്ചിലായിരുന്നു, അമ്മയുടെ വില മനസ്സിലായത് അപ്പോഴാണ്: പേളി മാണി

എന്തിനേയും അതിജീവിക്കണം, ഓന്ത് എന്ന പേരും കിട്ടി: പേളി മാണി

അപർണ| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:11 IST)
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം ആദ്യ പാദത്തിന്റെ വിജയ് സാബുമോൻ ആണ്. പേളി മാണിയുമായുള്ള കടുത്ത മത്സരത്തിനൊടുവിൽ 30 ലക്ഷം അധിക വോട്ടുകൾക്കാണ് സാബു വിജയിയായിരിക്കുന്നത്. ബിഗ് ബോസ് ഒരു ജീവിതപാഠമായിരുന്നുവെന്ന് പേളി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘നമ്മള്‍ എപ്പോഴും സ്ട്രോംഗ് ആയിരിക്കണം പൊസീറ്റീവ് ആയിരിക്കണം എന്നൊക്കെ ആളുകളെ മോട്ടീവേറ്റ് ചെയ്ത ആളായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ ബിഗ് ബോസില്‍ ചെന്നു തുടക്കം മുതല്‍ കരിച്ചിലായിരുന്നു. മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുന്ന എനിക്ക് എന്നെ മോട്ടിവേറ്റ് ചെയ്യാൻ കഴിയില്ലേ എന്ന് പുറത്തുള്ളവർ ചിന്തിക്കുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നായിരുന്നു എന്‍റെ പ്രധാന ടെന്‍ഷന്‍.‘

‘ഇപ്പോ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു. നമുക്ക് നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്യാൻ കഴിയണം. ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല. ഇങ്ങനെ വഴക്കുണ്ടാക്കേണ്ട, തളർന്നു പോകേണ്ട അവസ്ഥയൊന്നും എനിക്ക് ഇതിനു മുൻപ് ഉണ്ടായിട്ടില്ല.‘

‘അമ്മയോട് വളരെ അറ്റാച്ച്ഡായ ആളാണ് ഞാന്‍. പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില
ശരിക്കും മനസ്സിലായി കാരണം വീട്ടില്‍ നമ്മുക്ക് എല്ലാം ചെയ്തു തരുന്നത് അമ്മയാണ്. ഒരുപാട് കാര്യങ്ങൾ പഠിച്ചും ഒരുപാട് അനുഭവിച്ചുമാണ് ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.‘ പേളി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :