വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 30 മെയ് 2020 (18:50 IST)
ലോകത്താകെ പടർന്നു പിടിയ്ക്കുകയും മൂന്നര ലക്ഷത്തോളം ആളുകളുടെ ജീവൻ കവരുകയും ചെയ്ത കൊവിഡ് 19 വരാനിരിയ്ക്കുന്ന ഭീകരമായ ഒരു മഹാമാരിയുടെ റിഹേഴ്സൽ മാത്രമെന്ന് ഗവേഷകന്റെ പ്രവചനം. ലോക ജനസംഖ്യയുടെ പകുതിയും കവർനെടുക്കുന്ന മഹാമാരി വരുമെന്നാണ് അമേരിക്കൻ ഗവേഷകനായ ഡോക്ടർ മൈക്കൾ ഗ്രേഗർ മുന്നറിയിപ്പ് നൽകുന്നത്.
നിലവിൽ ലോകത്ത് പടർന്നുപിടിച്ചിരിയ്ക്കുന്ന കൊവിഡ് 19, കൊവിഡ് ക്യാറ്റഗറി 2വിൽ പെട്ടതാണ്. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം. എന്നാൽ ഇനി വരാൻ പോകുന്നത് കൊവിഡ് ക്യാറ്റഗറി അഞ്ചിൽ പെടുന്ന വൈറസ് ആയിരിയ്ക്കും. രോഗംബാധിച്ച രണ്ടിലൊരാൾ തീർച്ചയായും മരിയ്ക്കും. നിലവിലെ കൊവിഡ് വൈറസിനെകാൾ നൂറുമടങ്ങ് പ്രഹരശേഷി ഉള്ളതായിരിയ്ക്കും ഈ വൈറസ് എന്നും മൈക്കൾ ഗ്രേഗർ എഴുതിയ 'ഹൗ ടു സർവൈവ് എ പാൻഡമിക്' എന്ന പുസ്തകത്തിൽ പറയുന്നു.