വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന് കൊവിഡ്; വിമാനം തിരിച്ചുവിളിച്ചു

ശ്രീനു എസ്| Last Updated: ശനി, 30 മെയ് 2020 (15:05 IST)
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ വിമാനത്തിലെ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ചു. മോസ്‌കോയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പുറപ്പെട്ട വിമാനം ഉസ്‌ബെക്കിസ്ഥാനിലെത്തിയപ്പോഴാണ് തിരിച്ചുവിളിച്ചത്.

വിമാനത്തില്‍ പോകുന്ന പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്താറുണ്ടായിരുന്നു. ഈ വിമാനത്തിലെ ജീവനക്കാര്‍ക്കും ടെസ്റ്റ് നടത്തി. എന്നാല്‍, വിമാനത്തിലെ ക്യാപ്റ്റന് കോവിഡ് പോസീറ്റിവ് എന്നത് ക്രൂ അംഗങ്ങള്‍ നെഗറ്റീവ് എന്ന് തെറ്റായി വായിക്കുകായായിരുന്നു. തുടര്‍ന്നാണ് ദല്‍ഹിയില്‍ നിന്ന് യാത്രക്കാരില്ലാതെ വിമാനം മോസ്‌കോയിലേക്ക് പറന്നത്. എന്നാല്‍, വിവരം അറിഞ്ഞതോടെ എയര്‍ഇന്ത്യ അധികൃതര്‍ വിമാനം തിരിച്ചു ദല്‍ഹിക്കു വിളിപ്പിച്ചു. വിമാനത്തിലെ എല്ലാ ജീവനക്കാരേയും നിരീക്ഷണത്തിലാക്കുകയും വിമാനം പൂര്‍ണമായി അണുവിമുക്തമാക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :