1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Attack on actor Kunchakko Boban

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം

കുഞ്ചാക്കോ ബോബൻ
നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പിടികൂടിയത്. 
 
ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിലേക്കെത്തിയതായിരുന്നു നടൻ. ട്രെയിൽ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്യുകയായിരുന്നു.
 
യുവാവ് നടനുമായി നടത്തിയ സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്‌ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ ചവിട്ടിക്കൊന്നു