1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Abhimanyu Murder Case

അഭിമന്യുവിന്റെ കൊലപാതകം: കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേർ, പ്രതികൾ മുപ്പതിലേറെ

അഭിമന്യുവിന്റെ കൊലപാതകം: പ്രതികൾ മുപ്പതിലേറെ, നേരിട്ടു പങ്കുള്ളവർ പതിനഞ്ചോളം പേർ

അഭിമന്യു
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികൾ ഉണ്ടെന്ന് അന്വേഷണസംഘം. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരും ബാക്കി വരുന്നവർ അവർക്ക് സഹായം ചെയ്‌തവരുമാണ്.
 
എന്നാൽ, ഇതുവരെയായി പന്ത്രണ്ട് പ്രതികളുടെ അറസ്‌റ്റ് മാത്രമാണ് നടന്നത്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ മുഖ്യപ്രതിയായ മുഹമ്മദിനെ കർണാടകാ അതിർത്തിയിൽ നിന്നും പിടികൂടിയത്. ഇത് കേസിൽ കൂടുതൽ വഴിത്തിരിവ് ഉണ്ടാക്കും.
 
കേസിൽ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായി. കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ടു പങ്കെടുത്തവരില്‍ ആരെയും പിടികൂടാന്‍ കഴിയാതെയിരുന്ന പൊലീസിന് തല്‍ക്കാലം ആശ്വസിക്കാവുന്ന അറസ്റ്റായിരുന്നു ഇത്.
അടുത്ത ലേഖനം
പെരുമ്പാവൂർ വാഹനാപകടം; അപകടത്തിന് കാരണം കാറിന്റെ അമിത വേഗത