അനുബന്ധ വാര്‍ത്തകള്‍
- നടി പ്രിയങ്ക ആത്മഹത്യ ചെയ്തു
- മതമോ ജാതിയോ നോക്കിയല്ല ഞാനിവളെ പ്രേമിച്ചത്, നാളെ കെവിനെ പോലെ ഞാനും? പിന്നിൽ എസ് ഡി പി ഐ - വധഭീഷണിയില്‍ മിശ്രവിവാഹിതരുടെ വീഡിയോ
- സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; 5 മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
- തോക്കിൻമുനയിൽ നിർത്തി 40 കാരിയായ ഭാര്യ 20 കാരനായ ഭർത്താവിന്റെ ചെവി അറുത്തുമാറ്റി
- ഒന്നര വയസുകരിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു
പെരുമ്പാവൂർ വാഹനാപകടം; അപകടത്തിന് കാരണം കാറിന്റെ അമിത വേഗത
പെരുമ്പാവൂർ വാഹനാപകടം; അപകടത്തിന് കാരണം കാറിന്റെ അമിത വേഗത
അഞ്ച് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത് കാറിന്റെ അമിത വേഗതയാണെന്ന് പ്രാഥമിക നിഗമനം. കാർ അമിത വേഗത്തിൽ വന്ന് ബസിൽ ഇടിക്കുകയായിരുന്നെന്ന് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജെറിൻ (22), ഉണ്ണി (20), വിജയൻ, കിരൺ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ജിബിൻ, അപ്പു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ് ഇവരുടെ കാറുമായി ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ജിബിനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവർ. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിൻ. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.