അനുബന്ധ വാര്‍ത്തകള്‍
- അഭിമന്യുവിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ
- അഭിമന്യു വധത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- ‘എനിക്ക് മടിയില്ല, ഞാനൊരു സഖാവാണ്‘- അഭിമന്യുവിനെ കൊന്നത് ഒരു ‘സഖാവ്’ ?
- അഭിമന്യുവിന്റെ അരുംകൊല ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- അഭിമന്യു വധത്തില്‍ നേതാക്കള്‍ പിടിയിലായതില്‍ പ്രതിഷേധിച്ച് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് പിടിയിൽ, കസ്‌റ്റഡിയിലെടുത്തത് കർണാടക അതിർത്തിയിൽ നിന്നും
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് പിടിയിൽ, കസ്‌റ്റഡിയിലെടുത്തത് കർണാടക അതിർത്തിയിൽ നിന്നും
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് അറസ്‌റ്റിൽ. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.
കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. കൃത്യം നടത്തിയതിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് എസ്‌ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.