VISHNU.NL|
Last Updated:
ശനി, 20 സെപ്‌റ്റംബര്‍ 2014 (19:09 IST)
മുറിവുകള്‍ പലവിധമാണുള്ളത്, അടഞ്ഞിരിക്കുന്നത്, രക്തം ഒഴുകിക്കൊണ്ടിരിക്കുന്നത് അഥവ തുറന്നിരിക്കുന്ന മുറിവുകളെന്നിങ്ങനെ രണ്ടുവിധം. എന്നാല്‍ തുറന്നിരിക്കുന്ന മുറിവുകളെ അത്രക്കങ്ങ് നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല. ശരീരം ഏറ്റവും കൂടുതല്‍ രോഗഗ്രസ്തമാകാന്‍ തുറന്ന മുറിവുകള്‍ കാരണമാകും.
എന്നാല്‍ ഓരോ മുറിവുകളും പരിചരിക്കേണ്ടതില്‍ മുറിവുണ്ടായ അവയവം പോലെ തന്നെ മുറിവിന്റെ സ്വഭാവവും പ്രാധാന്യമര്‍ഹിക്കുന്നു.
അടഞ്ഞമുറിവുകള്‍ അഥവാ ചതവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ശരീരത്തില്‍ ഭാരമേറിയ വസ്‌തുക്കള്‍ വന്നുവീഴുക, കല്ലിലോ മറ്റ് വസ്‌തുവിലോ ശക്‌തിയായി അടിച്ചു വീഴുക, റോഡപകടങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിവ മൂലം ചതവുകള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരം ചതവുകള്‍ പലപ്പോഴും മരണ കാരണമാകുന്നവയാണ്. ഉദാഹരണത്തിന് തലയിലുണ്ടാകുന്ന ക്ഷതങ്ങള്‍.തലയ്‌ക്ക് ചതവുള്ള ഒരു രോഗിക്ക് ചിലപ്പോള്‍ തലയോടു പൊട്ടി തലച്ചോറില്‍ ക്ഷതം സംഭവിച്ചിരിക്കാം. തലയ്‌ക്ക് ചതവു മാത്രമേയുള്ളൂ എന്നു കരുതി അവഗണിച്ചാല്‍ രോഗി ചിലപ്പോള്‍ ഗുരുതരാവസ്‌ഥയിലെത്തിയെന്നു വരാം.
തലയ്‌ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങളും, മുറിവുകളും, ചതവുകളും ഏറ്റവും ഗൗരവമുള്ളതും അടിയന്തിര
ചികിത്സ നല്‍കേണ്ടതുമാണ്. തലയോട്ടിയിലെ എല്ലുകള്‍ പൊട്ടിയാല്‍ അതിന്റെ ഫലമായി തലച്ചോറിന് ക്ഷതം പറ്റുകയും, തലച്ചോറിനകത്തും, പുറത്തും രക്‌തസ്രാവമുണ്ടാകുകയും ചെയ്യും.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകുകയാണെങ്കില്‍ ചെയ്യേണ്ടത് എത്രയും പെട്ടന്ന് ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുകയാണ്. ശേഷം തലയിലെ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണിയോ, ഗോസോ വച്ച ശേഷം വൃത്തിയുള്ള തുണിയോ ബാന്‍ന്റേജോ വച്ച് മൂടികെട്ടുക. ബോധമുണ്ടെങ്കില്‍ തല അല്‍പം ചരിച്ചുവച്ച് കിടത്തുക. അപകടത്തേ തുടര്‍ന്ന് ശ്വാസതടസമുണ്ടെങ്കില്‍ ശ്വാസനാളം തുറക്കാനായി താടി ഉയര്‍ത്തുകയും തല അല്‍പം പുറകോട്ടാക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ കൃത്രിമ സോച്‌ഛ്വാസവും, ഹൃദയോത്തേജനവും നല്‍കുക. ഇത് ആശുപത്രിയില്‍ എത്തിക്കുന്നതുവരേയോ ഡോക്ടറേ കാണുന്നതുവരേയോ നടത്താന്‍ ശ്രദ്ധിക്കണം.
അതേ സമയം തലയിലെ മുറിവില്‍ തറച്ചു നില്‍ക്കുന്ന അന്യവസ്‌തുക്കള്‍ നീക്കം ചെയ്യുക,
തലയിലെ മുറിവ് ഉരച്ചു കഴുകി വൃത്തിയാക്കുക രോഗിയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുക രോഗിക്ക് മദ്യവും ഉറക്കഗുളികകളും നല്‍കുക,
വീണുകിടക്കുന്ന രോഗികളെ അശ്രദ്ധയോടെ വലിച്ചു തൂക്കിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല.
എന്നാല്‍ കുട്ടീകള്‍ക്ക് തലയ്ക്ക് പരിക്കു പറ്റിയാല്‍ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും.
പത്തു മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന കരച്ചില്‍,
ബോധക്കേടോ, അപസ്‌മാരമോ ഉണ്ടാകുക, ഒന്നിലധികം തവണ ഛര്‍ദ്ദിക്കുക,
ഉറക്കം തൂങ്ങുകയോ വിളിച്ചുണര്‍ത്തിയാല്‍ ഉണരാന്‍ പ്രയാസമുണ്ടാകുകയോ ചെയ്യുക,
ശക്‌തിയുള്ളതും, കുറേനേരം നീണ്ടുനില്‍ക്കുന്നതുമായ തലവേദന,
ഉഴറുന്ന സംസാരവും, ആശയക്കുഴപ്പവും കണ്ണുകള്‍ക്ക് തകരാറ്,
നടക്കുമ്പോള്‍ ഇടറി വീഴുക, അപകടത്തെക്കുറിച്ച് ഓര്‍മ്മയില്ലാതിരിക്കുക, അസാധാരണമായി പെരുമാറുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുക.
എന്നാല്‍ ഇത്തരം അവസ്ഥ സാധാരണ അപകടങ്ങള്‍ മൂലമാണ് സംഭവിക്കുക. എന്നാല്‍ നമ്മുടെ അശ്രദ്ധ മൂലം സംഭവിക്കുന്ന മുറിവുകള്‍ പലതും തുറന്നിരിക്കുന്നവയാണ്. യന്ത്രഭാഗങ്ങള്‍ കൊണ്ടോ, മൃഗങ്ങളുടെ നഖം കൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ ഇത്തരത്തിലുള്ളവയാണ്. കുട്ടികള്‍ക്കാണ് ഇത് സാധാരണയായി സംഭവിക്കുക എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മുറിവു നോക്കി മനസിലാക്കാന്‍ സാധിക്കും.
കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍, മുനയുള്ള ആയുധങ്ങള്‍ കൊണ്ടും നഖം, സൂചി, പല്ല്, മൃഗങ്ങളുടെ കടി എന്നിവ കൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍ പുറമേ ചെറുതായി തോന്നുമെങ്കിലും ചര്‍മ്മത്തിനുള്ളില്‍ ആഴം കുടുതലായിരിക്കും. വേദന, നീര്‍ക്കെട്ട്, ചതവ്, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അതിനാല്‍ കുട്ടികളില്‍ പനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുറിവുണ്ടാകുന്നതിനൊപ്പം ചെളിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിച്ചാല്‍ അവസ്‌ഥ ഗൗരവമുള്ളതാകാമെന്നതിനാല്‍ കരുതല്‍ നന്നായി തന്നെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.