വാളകം കേസ്: ‘പൊലീസ് സംരക്ഷണം നല്‍കുന്നില്ല; പിള്ള ഭീഷണി തുടരുന്നു’

കൊല്ലം| Last Modified ചൊവ്വ, 29 ജൂലൈ 2014 (13:51 IST)
പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍. പല തവണ ആവശ്യപ്പെട്ടിട്ടും പോലീസ് സംരക്ഷണം നല്‍കാന്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നും സഹായികളില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഫോണിലൂടെയും ഊമക്കത്തിലൂടെയും തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണി വരുന്നുണ്ട്. ഇടമലയാര്‍ കേസിന്റെ കാലത്ത് റെയ്ഡ് ഭയന്ന ബാലകൃഷ്ണപിള്ള സ്വര്‍ണക്കട്ടികളും മറ്റു രേഖകളും ഒളിപ്പിക്കാന്‍ തന്റെ അച്ഛനെ ഏല്‍പ്പിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡ് നിര്‍മ്മിത സ്വര്‍ണക്കട്ടികളും ഒരു ചാക്കില്‍ നിറയെ ബാങ്ക് രേഖകളുമാണ് തന്റെ വീട്ടില്‍ ഒളിപ്പിച്ചത്. 1986- 87 കാലത്ത് പിള്ളയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന തനിക്ക് അദ്ദേഹം എന്തും ചെയ്യാന്‍ മടിയ്ക്കാത്തവനാണെന്ന് വ്യക്തമായി അറിയാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :