അനുബന്ധ വാര്‍ത്തകള്‍
- വാസ്തു പ്രകാരം എന്താണ് അഗ്നികോണ്?
- 'സുമേഷിന്റെ ചേട്ടത്തിക്ക് അഭിനന്ദനങ്ങള്‍';ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടന് റാഫി
- 'എല്ലാവര്‍ക്കും നന്ദി'; ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടി ശാലു കുര്യന്
- ചക്കപ്പഴം കുടുംബത്തിന് നന്ദി, സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്
- ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി
പല്ലുകളെ സംരക്ഷിച്ച് മുഖഭംഗി കൂട്ടാം!
പല്ലുകള്‍ മുഖസൗന്ദര്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എത്രഭംഗിയുണ്ടെങ്കിലും പല്ലുകള്‍ മോശമായിരുന്നാല്‍ ആരും മുഖത്തുനോക്കില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നത് പല്ലുകളെ സംരക്ഷിക്കാന്‍ സഹായകമാണ്. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വാ കഴുകുക. പല്ലുകള്‍ക്കുള്ളില്‍ ഒന്നും തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ദന്തക്ഷയത്തിന് കാരണമാകും. അതുപോലെ വായ്നാറ്റം ഒഴിവാക്കാന്‍ പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച് വായിലേക്ക് പുക പിടിക്കുന്നതും നല്ലതാണ്.
ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നതും വായ്നാറ്റം മാറ്റും. ഉപ്പും ഉമ്മിക്കരിയും ചേര്‍ത്ത് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്.