'സുമേഷിന്റെ ചേട്ടത്തിക്ക് അഭിനന്ദനങ്ങള്‍';ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടന്‍ റാഫി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (17:20 IST)

മികച്ച രണ്ടാമത്തെ നടനുളള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് റാഫി. ഫ്‌ലവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്‌കാരം. ചക്കപഴത്തിലെ സഹതാരം അശ്വതി ശ്രീകാന്തിനാണ് നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.അവാര്‍ഡ് ലഭിച്ച ശേഷം റാഫി സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചു.

'എല്ലാവര്‍ക്കും നന്ദി ..സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച് എന്നെ ഏല്‍പിച്ച ഡയറക്ടര്‍ ഉണ്ണി സറിനും എന്നെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും, ഫ്‌ലവേഴ്‌സ് ടിവിക്കും, ചക്കപ്പഴം ഫാമിലിക്കും,വീട്ടുകാര്‍ക്കും കൂടെ നിന്ന കൂട്ടുകാര്‍ക്കും,ഒരായിരം നന്ദി....എന്റെ കൂടെ അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍..കൂടെ സുമേഷിന്റെ ചേട്ടത്തിക്കും..'- റാഫി കുറിച്ചു.

അതേസമയം റാഫി വിവാഹിതനാവുകയാണ്. ടിക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ മഹീനയാണ് വധു.ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :