1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. സ്പെഷ്യല്‍ പഴംപൊരി

How to make Tasteful Special Banana Roast | സ്പെഷ്യല്‍ പഴംപൊരി

സ്പെഷ്യല് പഴംപൊരി പാചകം
ചായയ്ക്കൊപ്പം കഴിക്കാന്‍ സ്പെഷ്യല്‍ പഴംപൊരി ഉണ്ടാക്കിനോക്കൂ.

ചേരുവകള്‍

നേന്ത്രപ്പഴം (വിളഞ്ഞു പഴുത്തത്) - 2
പഞ്ചസാര - പാകത്തിന്
ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുട്ട - 1
മൈദ മാവ് - 150 ഗ്രാം
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്ന വിധം

പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.
About Writer
WEBDUNIA