1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. സേമിയാ പായസം

Vermicelli sweet pudding | സേമിയാ പായസം

പാചകം
നാവില്‍‌ വെള്ളമൂറും സേമിയാ പായസം.

ചേരുവകള്‍‌:

സേമിയ - 150 ഗ്രാം
പഞ്ചസാര - 300 ഗ്രാം
പാല്‍‌ - 1 ലിറ്റര്‍‌
ചൌവ്വരി - 200 ഗ്രാം
ഏലയ്ക്ക - 5
അണ്ടിപ്പരിപ്പ് - 10
ഉണക്കമുന്തിരിങ്ങ - 10
നെയ്യ് - പാകത്തിന്

പാകം ചെയ്യുന്നവിധം:

സേമിയ നുറുക്കുക. എന്നിട്ട് നെയ്യ് ചൂടാക്കി ഇളം ബ്രൌണ്‍‌ നിറമാകുന്നതുവരെ വറുക്കുക. അതിനുശേഷം പാലില്‍‌ പഞ്ചസാരയും ചൌവ്വരിയും അല്പം വെള്ളവും ചേര്‍‌ത്ത് തിളപ്പിക്കുക. എന്നിട്ട് വറുത്ത സേമിയ ചേര്‍‌ക്കുക. തിളച്ച് കുറുകുമ്പോള്‍‌ ഏലയ്ക്ക ചേര്‍‌ക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരിങ്ങയും അണ്ടിപ്പരിപ്പും വറുത്ത് ചേര്‍‌ത്ത് പായസം വാങ്ങിവയ്ക്കുക.