1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ലെട്രീഷ്യ

How to Make Tasteful Letritia | ലെട്രീഷ്യ

പാചകം
മധുരം ആര്‍ക്കാണിഷ്‌ടമില്ലാത്തത്. മധുരപ്രിയന്മാര്‍ക്ക് ഇതാ ലെട്രീഷ്യ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കരിക്ക്‌ - 4 എണ്ണം
പഞ്ചസാര - 1 കിലോ
അണ്ടിപ്പരിപ്പ്‌ - 200 ഗ്രാം
കിസ്മിസ്‌ - 200ഗ്രാം
റൊട്ടി (കഷണം) - 200 ഗ്രാം
മുട്ടയുടെ ഉണ്ണി - 15 എണ്ണം
നെയ്യ്‌ - 4 ടേബിള്‍സ്പൂണ്‍
വാനിലാ എസ്സന്‍സ്സ്‌ - 2 ടീസ്പൂണ്‍
വെള്ളം - 40 ഔണ്‍സ്‌

പാകം ചെയ്യേണ്ട വിധം

അണ്ടിപ്പരിപ്പ്‌ കഷണങ്ങളാക്കി പഞ്ചസാരയും വെള്ളവും ചേര്‍ത്ത്‌ സിറപ്പ്‌ ഉണ്ടാക്കുക. കരിക്ക്‌ ചിരകി വയ്ക്കുക. പഞ്ചസാര അലിയുമ്പോള്‍ തീ കുറയ്ക്കാം. മുട്ടയുടെ ഉണ്ണി ഒരു നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക. അതിനുശേഷം നേര്‍ത്ത ദ്വാരമുള്ള അരിപ്പയിലൂടെ മുട്ടയുടെ ഉണ്ണി പഞ്ചസാര സിറപ്പിലേക്ക്‌ നൂലു പോലെ വീഴ്ത്തുക. സിറപ്പിനു മുകളില്‍ ഒരു കര്‍ചീഫ്‌ പോലെ മുട്ടയുടെ ഉണ്ണി വീഴണം. ഇതു ഉറഞ്ഞു കഴിയുമ്പോള്‍ രണ്ടു ഫോര്‍ക്ക്‌ ഉപയോഗിച്ച്‌ മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റുക. ബാക്കിയുള്ള ചേരുവകളും നെയ്യും പഞ്ചസാര സിറപ്പിലേക്ക്‌ ചേര്‍ക്കാം. ഇത്‌ അടുപ്പില്‍ വച്ച്‌ വെള്ളം വറ്റുന്നതു വരെ വേവിക്കുക. മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റി മുട്ടയും അല്‍പം അണ്ടിപ്പരിപ്പും കിസ്മിസും ചെറിയും വച്ച്‌ ഉപയോഗിക്കാം.
About Writer
WEBDUNIA