1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ബെസന്‍ ലഡു

How to make Super Ladu? | ബെസന്‍ ലഡു

പാചകം
ചേരുവകള്‍

അരിച്ചെടുത്ത ബെസന്‍ മാവ് - 250 ഗ്രാം
നന്നായി പൊടിച്ച പഞ്ചസാര - 300 ഗ്രാം
നെയ്യ് - 150 ഗ്രാം
കഷണങ്ങളാക്കിയ കശുവണ്ടി പരിപ്പ് - 50 ഗ്രാം
ഉണക്കമുന്തിരി - 30 ഗ്രാം
ഏലയ്ക്ക് പൊടി - ആറ് നുള്ള്

പാകം ചെയ്യുന്ന വിധം

ആദ്യം കശുവണ്ടി പരിപ്പും, ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് മാറ്റി വെയ്ക്കുക. തുടര്‍ന്ന്, നെയ്യ് ചൂടാക്കുക. അതിലേക്ക് ബെസന്‍ മാവ് ഇട്ട് നന്നായി ഇളക്കുക. തുടര്‍ന്ന് സമയങ്ങള്‍ ഇടവിട്ട് ഇതിലേക്ക് നെയ്യ് ഒഴിക്കുക. തുടര്‍ന്ന് മാ‍വ് ബ്രൌണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. അതിനു ശേഷം, തീയില്‍ നിന്ന് വാങ്ങുക. തുടര്‍ന്ന് ഉരുളകളാക്കി ഉപയോഗിക്കാവുന്നതാണ്.