1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. പാല്‍ ബോളി

How to make tasteful Milk Boli | പാല്‍ ബോളി

പാചകം
മധുരങ്ങളിലും വ്യത്യസ്തതകള്‍ വേണ്ടേ. ഇതാ പാല്‍ ബോളി..

ചേര്‍ക്കേണ്ട ഇനങ്ങള്‍:

കടലപ്പരിപ്പ്‌ അര കിലോ
മൈദമാവ്‌ 2 കിലോ
ഉപ്പ്‌ പാകത്തിന്‌
വെള്ളം പാകത്തിന്‌
ഡാല്‍ഡാ 400ഗ്രാം
ഏലയ്ക്കായ്‌ 5 എണ്ണം
കിസ്മിസ്‌ 50 ഗ്രാം
തേങ്ങാ രണ്ട്‌

പാകം ചെയ്യേണ്ട വിധം:

തേങ്ങാ ചിരകി ചുവക്കെ വറുത്തെടുക്കണം. കടലപ്പരിപ്പ്‌ വേവിച്ച്‌ തവി കൊണ്ട്‌ പൊടിക്കുക. മൈദമാവ്‌ ഉപ്പും വെള്ളവും ഉരുക്കിയ ഡാല്‍ഡയും ചേര്‍ത്ത്‌ കുഴച്ച്‌ ശേഷം കടലപ്പരിപ്പില്‍ ഏലയ്ക്കാ പൊടിച്ചതും കിസ്മിസ്‌ തേങ്ങാ വറുത്തതും യോജിപ്പിക്കുക. ഈ മൈദാമാവ്‌ പൂരിയുടെ വലിപ്പത്തില്‍ പരത്തി നടുവില്‍ രണ്ട്‌ ടേബിള്‍ സ്പൂണ്‍ കടലപ്പരിപ്പ്‌ കൂടി വച്ച്‌ പൊതിഞ്ഞ്‌ ഉരുട്ടി പലകയില്‍ വച്ച്‌ കനം കുറച്ച്‌ പരത്തി ചൂടായ ദോശക്കല്ലില്‍ ഇരുവശവും സ്വര്‍ണ്ണ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക.
About Writer
WEBDUNIA