How to Make Tasteful Orange Drink | ഓറഞ്ച് ഡ്രിങ്ക്
ഓറഞ്ച് ജ്യൂസ് ഒന്നാംതരം ദാഹശമനിയാണ്. ഒപ്പം ഗുണ സമ്പുഷ്‌ടവും. ഈ ഓറഞ്ച് ഡ്രിങ്ക് ഒന്നു പരീക്ഷിച്ചു നോക്കൂ...ഗുണവും രുചിയും ഒന്നിനൊന്ന് മെച്ചം...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ഓറഞ്ച് നീര് - ഒരു കപ്പ്
ഇളനീര്‍ - 2 കപ്പ്
തേങ്ങാപ്പാല്‍ - 2 കപ്പ്
കണ്ടന്‍സ്‌ഡ് മില്‍ക്ക് - 1/2 ടിന്‍
പഞ്ചസാര - 1 1/2 കപ്പ്
വാനിലാ എസന്‍സ് - 1/2 ടീസ്പൂണ്‍
ചൈനാ ഗ്രാസ് - 3 ഗ്രാം
വെള്ളം - 1/2 കപ്പ്
അണ്ടിപ്പരിപ്പ് നുറുക്കിയത് - 1 ടേബിള്‍ സ്പൂണ്‍
നെയ്യ്/ വെണ്ണ - 1 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
ചൈനാ ഗ്രാസ് നുറുക്കിയത് വെള്ളത്തില്‍ അഞ്ച് മിനിറ്റ് കുതിര്‍ത്തതിനു ശേഷം അടുപ്പില്‍ വെച്ച് ഉരുക്കി വെള്ളം പോലെയാക്കുക. ഓറഞ്ച് നീരും ഇളനീരും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇതില്‍ പാലും കണ്ടന്‍സ്ഡ് മില്‍ക്കും വാനിലാ എസന്‍സും ചൈനാഗ്രാസ് ഉരുക്കിയതും കൂട്ടി യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ വെച്ച് നല്ലവണ്ണം തണുപ്പിക്കുക. ഈ തണുത്ത കൂട്ട് മിക്സിയില്‍ അടിച്ചെടുക്കുക. നെയ്യില്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറത്തില്‍ വറുത്തുകോരുക. ഇത് അടിച്ചുവച്ച ഓറഞ്ച് ഡ്രിങ്കില്‍ ചേര്‍ത്ത് യോജിപ്പിക്കുക.