1. മറ്റുള്ളവ
  2. സ്ത്രീ
  3. ലേഖനങ്ങള്‍
  4. 21 years age difference how shahana goswami ended up dating milind soman podcast story

21 വയസ്സ് പ്രായവ്യത്യാസം, ആദ്യം ആരാധനയായിരുന്നു, വർഷങ്ങളോളം സ്റ്റോക്ക് ചെയ്തു, പിന്നീട് ഡേറ്റിങ്ങിലായി, മിലിന്ദ് സോമനുമായുള്ള പ്രണയത്തെ പറ്റി ഷഹാന ഗോസ്വാമി

മെസേജുകള്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. അടിസ്ഥാനപരമായി മിലിന്ദിനെ താന്‍ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്ന് ഷഹാന പറയുന്നു.

Shahana Goswami, Milind Soman, Relationship,Personal Life
പ്രണയത്തിന്റെ പരമ്പരാഗത സമവാക്യങ്ങളെ എപ്പോഴും ചോദ്യം ചെയ്തിട്ടുള്ള വ്യക്തിത്വമാണ് ബോളിവുഡ് നടനും പ്രശസ്ത മോഡലുമായ മിലിന്ദ് സോമന്റേത്. 2018-ല്‍ അങ്കിത കോന്‍വറുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന് മുന്‍പ്, തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടി ഷഹാന ഗോസ്വാമിയുമായി മിലിന്ദ് പ്രണയത്തിലായിരുന്നു. അക്കാലത്ത് പേജ് ത്രീ കോളങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ പ്രണയത്തെക്കുറിച്ചും, ഒടുവില്‍ പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിനെക്കുറിച്ചും  മനസ്സ് തുറന്നിരിക്കുകയാണ് ഷഹാന. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ പ്രണയകാലത്തിന്റെ ഓര്‍മകള്‍ തുറന്നുപറഞ്ഞത്.
 
16-ാം വയസ്സില്‍ തുടങ്ങിയ ആരാധന; ഒരു 'സ്റ്റോക്കര്‍' ആയി മാറിയ കാലം
 
ഒരു കൗമാരക്കാരിയുടെ കൗതുകത്തോടെയാണ് മിലിന്ദ് എന്ന സുന്ദരനായ പുരുഷന്‍ ഷഹാനയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഡല്‍ഹിയില്‍ സ്‌കൂള്‍ പഠനം നടത്തുന്ന കാലത്ത് മിലിന്ദിന്റെ 'റൂള്‍സ്: പ്യാര്‍ കാ സൂപ്പര്‍ഹിറ്റ് ഫോര്‍മുല' എന്ന സിനിമയാണ് മിലിന്ദ് സോമന് മേലുള്ള ആരാധനയ്ക്ക് കാരണമായതെന്ന് ഷഹാന പറയുന്നു. അഭിനയിക്കുന്നത് ഒരു മോഡലല്ലെ, അഭിനയം നന്നാവില്ല എന്നാണ് കരുതിയത്. എന്നാല്‍ മിലിന്ദിന്റെ പെര്‍ഫോമന്‍സ് എന്നെ അത്ഭുതപ്പെടുത്തി. അതോടെ കടുത്ത ആരാധനയായി. അദ്ദേഹത്തിന് കത്തെഴുതാന്‍ ഇന്റര്‍നെറ്റില്‍ വിലാസമൊക്കെ തിരെഞ്ഞു. അവസാനം അദ്ദേഹത്തിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കിട്ടി.
 
മിലിന്ദിന്റെ ലാന്‍ഡ്ലൈനിലെ ആന്‍സറിംഗ് മെഷീന്‍ സന്ദേശത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയത്.  അന്ന് അച്ഛന്‍ സമ്മാനിച്ച മൊബൈല്‍ കയ്യിലുണ്ടായിരുന്നു. ആ സമയത്ത് അതത്ര സാധാരണമായിരുന്നില്ല. മിലിന്ദിന് ജന്മദിനാശംസകള്‍ അയച്ചു. മിലിന്ദ് ഉടന്‍ തന്നെ മറുപടിയും നല്‍കി.അടുത്ത ആറ് വര്‍ഷത്തേക്ക് ഇരുവരും ഫോണില്‍ സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തില്ല.മെസേജുകള്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. അടിസ്ഥാനപരമായി മിലിന്ദിനെ താന്‍ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്ന് ഷഹാന പറയുന്നു. 
 
21 വയസ്സിന്റെ പ്രായവ്യത്യാസവും സ്ത്രീയുടെ സ്വാതന്ത്ര്യവും
 
പിന്നീട് കോളേജ് പഠനത്തിനായി മുംബൈയിലെത്തിയ ശേഷമാണ് ഇരുവരും യാദൃശ്ചികമായി നേരിട്ട് കാണുന്നതും ഡേറ്റിംഗ് ആരംഭിക്കുന്നതും. അന്ന് മിലിന്ദിന് 43 വയസ്സും ഷഹാനയ്ക്ക് വെറും 22 വയസ്സുമായിരുന്നു. സമൂഹത്തിന്റെ കണ്ണില്‍ ഇതെല്ലാം ചര്‍ച്ചയായിരുന്നെങ്കിലും അതൊന്നും തന്നെ ഒട്ടും ബാധിച്ചിരുന്നില്ലെന്ന് ഷഹാന വ്യക്തമാക്കുന്നു.
 
ഞാന്‍ എപ്പോഴും എന്റെ പ്രായത്തേക്കാള്‍ പക്വതയുള്ളവളായിരുന്നു. എന്റെ കുടുംബത്തിലും ഞങ്ങള്‍ എല്ലാം തുറന്നു സംസാരിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ആ പ്രായവ്യത്യാസം എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് നല്ല പാഠങ്ങള്‍ ഞാന്‍ പഠിച്ചു. 'നിങ്ങളുടെ സന്തോഷത്തിനോ സങ്കടത്തിനോ മറ്റാരും ഉത്തരവാദികളല്ല' എന്ന മിലിന്ദിന്റെ വാക്ക് എന്നെ ഒരു സ്ത്രീ എന്ന നിലയില്‍ കൂടുതല്‍ സ്വതന്ത്രയാക്കി.' ഷഹാന പറയുന്നു
 
2013-ലായിരുന്നു 4 വര്‍ഷം നീണ്ട ആ പ്രണയബന്ധം അവസാനിക്കുന്നത്. എന്നാല്‍ ആ വേര്‍പിരിയലിന് പിന്നില്‍ കയ്‌പേറിയ വഴക്കുകളോ വഞ്ചനയോ ഉണ്ടായിരുന്നില്ലെന്നും പരസ്പരം ഒത്തുപോകുന്നില്ലെന്ന് മനസിലാക്കികൊണ്ടുള്ള തീരുമാനം മാത്രമായിരുന്നുവെന്നും ഷഹാന പറയുന്നു.
 
'അവസാനം വരെ ഞങ്ങള്‍ പരസ്പരം പ്രണയിച്ചിരുന്നു. ഒരു ബന്ധം ഒത്തുപോകുന്നില്ലെന്ന് കാണുമ്പോള്‍ നമ്മള്‍ അതിനെ വിട്ടുകളയണം. പരമ്പരാഗതമായ ഒരു റിലേഷന്‍ഷിപ്പ് ഫോര്‍മുലയില്‍ ഒതുങ്ങി ജീവിക്കാന്‍ പറ്റിയ ആളല്ല ഞാനെന്ന് ഞാന്‍ സ്വയം തിരിച്ചറിയുകയായിരുന്നു. ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു, ഒപ്പം തന്നെ സ്വാതന്ത്ര്യത്തിലും. ആളുകളെ നമ്മുടെ കൂടെ തളച്ചിടുന്നത് പ്രണയമല്ല, അവരെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടത്. ഞങ്ങളുടെ വേര്‍പിരിയല്‍ തികച്ചും സ്വാഭാവികമായിരുന്നു. ഷഹാന ഗോസ്വാമി പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചര്‍മ്മത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാവാം