WEBDUNIA|
Last Modified ചൊവ്വ, 9 ജൂലൈ 2013 (18:18 IST)
ഒറൊട്ടി കഴിച്ചിട്ടുണ്ടോ. കടയില്‍ നിന്ന് മാത്രമാക്കാതെ വീട്ടിലും രുചികരമായി ഒറട്ടിയുണ്ടാക്കാം. ഇതാ പാചകവിധി.
ചേര്‍ക്കേണ്ട ഇനങ്ങള്‍
അരിപ്പൊടി - ഒരു കപ്പ് തിളച്ച വെള്ളം - ഒരു കപ്പ് ഉപ്പ്, പഞ്ചസാര - പാകത്തിന് തേങ്ങാ ചിരകിയത് - അര കപ്പ്
പാകം ചെയ്യേണ്ട വിധം
തിളച്ച വെള്ളം അരിപ്പൊടിയില്‍ ഒഴിക്കുക. പഞ്ചസാരയും ഉപ്പും തേങ്ങ ചിരകിയതും ചേര്‍ത്തിളക്കുക. ഇടിയപ്പം മാവിന്‍റെ പരുവത്തില്‍ കുഴച്ച് ഉരുളകളാക്കി കട്ടിയുള്ള ചപ്പാത്തിയായി പരത്തിയെടുക്കുക. മയം പുരട്ടി ദോശക്കല്ലില്‍ ഇരുവശവും ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക.