അനുബന്ധ വാര്‍ത്തകള്‍
- മലമുകളിൽനിന്നും ഫ്രിഡ്ജ് താഴേക്കെറിഞ്ഞ് യുവാക്കൾ, പൊലീസ് കൊടുത്തത് ഒന്നാന്തരം പണി !
- ടാറ്റയുടെ സെവൻ സീറ്റർ എസ്യുവി ബസാഡ് വരവറിയിക്കാൻ തയ്യാറെടുക്കുന്നു !
- വഡോദരയിലെ വെള്ളപ്പൊക്കത്തിൽ ഇരപിടിക്കാൻ മുതലകൾ, നായയെ പിടിക്കാൻ മുതല വരുന്ന വീഡിയോ വൈറൽ !
- വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ ടിക്കറ്റ് ഇൻസ്പെക്ടറും, പാൻട്രി ജിവനക്കാരനും ചേർന്ന് പീഡനത്തിനിരയാക്കി
- സ്വന്തം ഒഎസിൽ ഹോവെയ് ഫോണുകൾ ഉടൻ വിപണിയിലെത്തും, സ്വയം തീർത്ത കുഴിയിൽ വീഴുമോ ആൻഡ്രോയിഡ് ?
NEFT ബാങ്ക് ഇടപാടുകൾ ഇനിമുതൽ 24X7 ലഭ്യമാകും, മാറ്റം ഡിസംബർ മുതൽ !
ഓൺലൈനായി പണമിടപാടുകൾ നടത്തുന്നതിനായുള്ള എൻഇഎഫ്ടി സംവിധാനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാവിലെ എട്ട് മണിമുതൽ രാത്രി ഏഴ് മണി വരെ മാത്രമേ നിലവിൽ എൻഇഎഫ്ടി സംവിധാനം ലഭ്യമാകൂ. മാത്രമല്ല മാസത്തിൽ രണ്ട് ശനിയാഴ്ച ഈ സംവിധാനം പ്രവർത്തിക്കുകയുമില്ല. ഈ രീതിക്കാണ് റിസർവ് ബാങ്ക് മാറ്റം വരുത്തുന്നത്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനായുള്ള സംവിധാനമാണ് എൻഇഎഫ്ടി, ജൂലൈ ഒന്നുമുതൽ, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവക്ക് ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കിയിരുന്നു.