വഡോദരയിലെ വെള്ളപ്പൊക്കത്തിൽ ഇരപിടിക്കാൻ മുതലകൾ, നായയെ പിടിക്കാൻ മുതല വരുന്ന വീഡിയോ വൈറൽ !

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (18:41 IST)
ശക്തമായ മഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷമാണ് എന്നാൽ വഡോദരയിലെ ജനങ്ങളെ ഭയപ്പെടുത്തുന്നത് ഒഴുകി പരന്ന വെള്ളത്തിലൂടെ ഇര തേടി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന മുതലകളെ കുറിച്ചാണ്. വെള്ളം പൊങ്ങിയതോടെ മുതലകൾ എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുകയാണ്

വെള്ളപ്പൊക്കത്തിൽ ജനവാസകേനത്തിൽപൊങ്ങിയ വെള്ളത്തിലൂടെ നായയെ പിടികൂടാൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമയിട്ടുണ്ട്. പ്രദേശവാസികൾ ആരോ മൊബൈൽ‌ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. നായയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാന് പലരും മുതലയെ കണ്ടത്. തുടർന്ന് ഈ മുതലയെ നാട്ടുകാർ പിടികൂടുകയായിരുന്നു.

വഡോദരയിലെ വിശ്വാമിത്രി നദി കരകവിഞ്ഞതോടെയാണ് മുതലകൾ റോഡുകളിലടക്കം ജനവാസ കേന്ദ്രങ്ങളിലേക്കും എത്താൻ കാരണം. ശനിയാഴ്ച മാത്രം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏഴ് മുതലകളെയാണ് പിടികൂടിയത്. ഗാന്ധിനഗറിലെ വദ്സറിൽനിന്നും 10 അടി നീളമുള്ള മുതലയെയാണ് കേന്ദ്ര ദുരന്ത നിവാരണ സേന അംഗങ്ങൽ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :