1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. honda activa create a new record

ഇരുചക്രവാഹന വിപണിയില്‍ ‘സ്പ്ലെൻഡറി’ന്റെ റെക്കോഡ് തകർത്ത് പുതുചരിത്രമെഴുതി 'ഹോണ്ട ആക്ടീവ'

2016ന്റെ ആദ്യ ആറു മാസക്കാലത്തെ വിൽപ്പനയിലാണു ഹോണ്ട മോട്ടോർ സൈക്കിൾ ‘ആക്ടീവ’ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയത്.

splendor
ഇരുചക്രവാഹന വിപണിയില്‍ പുതിയ ചരിത്രം രചിച്ച് ഹോണ്ട ആക്ടീവ. 2016ല്‍ ആദ്യ ആറുമാസത്തെ വില്‍പ്പനയിലാണ് ഹോണ്ട ആക്ടീവ ഒന്നാമതെത്തിയിരിക്കുന്നത്. 17 വർഷമായി ഈ സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നെയാണ് ‘ആക്ടീവ’ പിന്നിലാക്കിയത്.
 
ഓട്ടോമൊബൈല്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോണ്ട ആക്ടീവ ഒന്നാമതെത്തിയ വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 13,38,015 യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ട ‘ആക്ടീവ’ നേടിയത്; ‘സ്പ്ലെൻഡർ’ വിൽപ്പനയാവട്ടെ 12,33,725 എണ്ണത്തിലൊതുങ്ങുകയും ചെയ്തു.
 
സമൂഹത്തിന്റെ പരിവർത്തനമാണ് ‘ആക്ടീവ’യുടെ ജൈത്രയാത്രയിൽ പ്രതിഫലിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ വ്യക്തമാക്കി. വിശ്വാസ്യതയുടെയും സുഖത്തിന്റെയും സൗകര്യത്തിന്റെയും സമന്വയമാണ് ‘ആക്ടീവ’യെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
ആട് ആന്റണി ഓടിപ്പോകുമെന്ന് പേടി; ശിക്ഷ വിധിക്കുന്നത് മാറ്റി