അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജനുവരി 2026 (12:56 IST)
കേരളത്തില്‍ സ്വര്‍ണവില വീണ്ടും സര്‍വകാല ഉയരത്തില്‍. ഇന്ന് ഗ്രാമിന് 800 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,05,320 രൂപയായി ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനം, ജിഎസ്ടി 3 ശതമാനം, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,15,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും.
വിവാഹം ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് വില വര്‍ദ്ധനവ് ഭയപ്പെടുത്തുന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതനിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസരിച്ചാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍, വിനിമയ നിരക്കിലെ മാറ്റങ്ങള്‍,തീരുവകള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്നു.
ഇന്നത്തെ വില വിവരങ്ങള്‍ പ്രകാരം, ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,05,320 രൂപയും 22 കാരറ്റിന് 13,165 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,820 രൂപയും 14 കാരറ്റിന് 8,430 രൂപയും 9 കാരറ്റിന് 5,435 രൂപയുമാണ് വില. വെള്ളിയുടെ വിലയിലും ഉയര്‍ച്ചയുണ്ട്; ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 285 രൂപയാണ്. അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വങ്ങള്‍ സ്വര്‍ണവില ഇനിയും ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.