Gold Price: കത്തിക്കയറി സ്വർണവില, പവന് 97,680 രൂപയായി, ഉയർന്നത് 1,800 രൂപ

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
Gold Price
അഭിറാം മനോഹർ| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2025 (18:27 IST)
വെള്ളിയാഴ്ച വ്യാപാരത്തിനിടെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വില. 2 തവണയായി 1800 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,210 രൂപയായി. കഴിഞ്ഞ ദിവസം 95,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതാണ് സ്വര്‍ണത്തിന് നേട്ടമായത്. അടുത്ത വര്‍ഷം വീണ്ടും നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് അനുകൂലമായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,286.25 ഡോളര്‍ നിലവാരത്തിലെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :