Gold Price Today: പൊള്ളുന്ന 'പൊന്ന്', സ്വര്‍ണവില ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍: ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം കടന്നു

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
Gold Price
രേണുക വേണു| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2025 (10:56 IST)
Today : തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
ഒരു ലക്ഷം രൂപയും കടന്ന് മുന്നോട്ട്. വ്യാഴാഴ്ച വിപണി തുറന്നപ്പോള്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,600 രൂപയിലേക്ക് ഉയര്‍ന്നതോടെയാണ് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ഉയരം കുറിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന സ്വര്‍ണവില, ഉപഭോക്താക്കളെയും വ്യാപാര മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്.


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം റെക്കോര്‍ഡ് നിരക്കുകളിലെത്തിയതാണ് ഇന്ത്യയിലും നേരിട്ട് പ്രതിഫലിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ ഇളവ് നല്‍കുമെന്ന പ്രതീക്ഷ, ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ അസ്ഥിരത, ആഗോള ജിയോ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും യൂറോപ്യന്‍ മേഖലകളിലും നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ എല്ലാം സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന ലേബലാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.


കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ശക്തമായ സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യകതയുള്ളതിനാല്‍, വില വര്‍ധനവ് നേരിട്ട് ജനങ്ങളെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. വിവാഹ സീസണ്‍ അടുത്തിരിക്കെ ഇത്തരമൊരു വിലക്കുതിപ്പ്, സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്.

അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, സ്വര്‍ണവില അടുത്ത കാലയളവില്‍ സ്ഥിരത നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് വിപണി വിശകലനക്കാര്‍ പറയുന്നത്. എന്നാല്‍, ചെറിയ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യതകളും അവര്‍ തള്ളികളയുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :