സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (10:59 IST)
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 101600 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 12700 രൂപയാണ്. ഇന്ന് പവന് 1760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഡോളറിന്റെ മൂല്യശോഷണവും അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സ്വര്‍ണ്ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റി എന്നാണ് വിലയിരുത്തല്‍.
2020ല്‍ 40,000 രൂപ മാത്രമായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. 5 വര്‍ഷത്തിനുശേഷം 60,000ത്തിനു മുകളില്‍ വര്‍ദ്ധിച്ചു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇപ്പോള്‍ 4487 ഡോളറിലാണ് ഉള്ളത്. സ്വര്‍ണ്ണവില ഇനിയും ഉയരാനാണ് സാധ്യത.