1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Fuel prises soars

പിടിവിട്ട് ഇന്ധനവില, നടുവൊടിഞ്ഞ് പൊതുജനം, 19 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലേറെ, ഇന്നും വർദ്ധനവ്

പെട്രോൾ
സംസ്ഥാനത്ത് ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5 രൂപയും 13 പൈസയുമാണ് ഉയർന്നത്. പെട്രോളിന് 3 രൂപ 44 പൈസയും ഉയർന്നു.
 
കൊച്ചിയിൽ ലിറ്ററിന് 105 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില. ഡീസൽ ലിറ്ററിന് 98 രൂപ 74 പൈസയായി. തിരുവനന്തപുരത്ത് 107 രൂപ 5 പൈസയാണ് പെട്രോൾ വില. ഡീസൽ വില 100 രൂപ 57 പൈസയാണ്. കോഴിക്കോട് 105.26 രൂപ, 98.93 രൂപ എന്നിങ്ങനെയാണ് പെട്രോൾ,ഡീസൽ വില.
അടുത്ത ലേഖനം
മോൻസന്റെ സാമ്പത്തിക ഇടപാടുകൾ അറിഞ്ഞിരുന്നുവെന്ന് സംശയം, അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും