അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഒക്ടോബര് 2021 (08:36 IST)
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20 സെന്റീമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.വടക്കൻ കേരളത്തിലാകും അതിശക്തമായ
മഴ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിൽ എല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.