1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. ettiyos cross

എത്തിയോസ് ക്രോസ് കേരളത്തിലെത്തി

എത്തിയോസ് ക്രോസ്
അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ടൊയോട്ട കിര്‍ലോസ്‌കറിന്റെ പുതിയ എത്തിയോസ് ക്രോസ് കേരള വിപണിയിലെത്തി. മികച്ച യാത്രാ സുഖമാണ് എത്തിയോസ് ക്രോസ് നല്‍കുന്നതെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

നഗരയാത്രക്കാരെ ഉദ്ദേശിച്ചാണ് കാര്‍ വിപണിയിലിറക്കിയിരിക്കുന്നത്. എസ്‌യുവിയുടെ രൂപഭംഗിയും ഹാച്ച് ബാക്കിന്റെ ഡ്രൈവിംഗ് സുഖവും ഇന്ധനക്ഷമതയുമാണ് പുതിയ എത്തിയോസ് ക്രോസിന്റെ പ്രധാന സവിശേഷതകള്‍. ഇത് യുവാക്കളെ ആകര്‍ഷിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.

5.83 ലക്ഷം രൂപ മുതല്‍ 7.50 ലക്ഷം രൂപവരെയാണ് പുതിയ എത്തിയോസ് ക്രോസിന് കൊച്ചി എക്‌സ്‌ ഷോറൂം വില. കേരളത്തില്‍ കൊച്ചിയിലുള്ള കളമശേരി നിപ്പോണ്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ആണ് എത്തിയോസ് ക്രോസിനെ വിപണിയിലെത്തിക്കുന്നത്.

About Writer
VISHNU.NL